
തലശ്ശേരി: ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ച് ജ്ഞാനോദയം 2026 ദ്വിദിന മത്സര പരീക്ഷകൾക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിൽജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ.കെ.സത്യന്റെ അദ്ധ്യക്ഷതയിൽ കാരായി രാജൻ എൽ.എൽ.എ ഉദ്ഘാടനം ചെയ്തു. സി ഗോപാലൻ, രാജീവൻ മാടപ്പീടിക, ടി.സി ദിലീപ്, സംസാരിച്ചു. അംഗൻവാടി മുതൽ വനിത,പൊതു വിഭാഗം വരെ ഏഴ് വിഭാഗങ്ങളിലായി സ്‌കിൽ ഗെയിംസ് നടക്കും. ചിത്രരചന, ക്വിസ്, ഗുരുദേവ കൃതികളുടെ ആലാപനം, പ്രസംഗം, ആസ്വാദന കുറിപ്പ്, താരതമ്യക്കുറിപ്പ്, പ്രബന്ധം പുസ്തക ആസ്വാദനം, ഗുരുദേവ കൃതികളുടെ വ്യാഖ്യാനം, എന്നിവയാണ് മത്സര ഇനങ്ങൾ .
തലശ്ശേരി, മാഹി നഗരസഭാ പരിധി, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |