SignIn
Kerala Kaumudi Online
Saturday, 08 August 2026 11.35 PM IST

ജല ഗുണനിലവാര പരിശോധനയുമായി കതിരൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ

water

കണ്ണൂർ: ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ ജല ഗുണനിലവാര പരിശോധനാ ലാബുകൾ സജീവമായി ഉപയോഗപ്പെടുത്തി കതിരൂർ, പെരളശ്ശേരി, മുഴപ്പിലങ്ങാട് പഞ്ചായത്തുകൾ. സ്കൂൾ ലാബുകളിലാണ് സൗജന്യമായ ജല പരിശോധന നടത്തിയത്.

കതിരൂർ പഞ്ചായത്തിലെ ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളാണ് ജില്ലയിൽ ജല ഗുണനിലവാര പരിശോധനയിൽ മുന്നിൽ.കീഴല്ലൂർ, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകൾ ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ ലാബുകൾ സജീവമാക്കാൻ പദ്ധതി വിഹിതം നീക്കിവെച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലെ കെമിസ്ട്രി അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ജലപരിശോധന നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പരിശീലനവും ഇതോടൊപ്പം നൽകും. പരിശോധനാ ഫലം സംസ്ഥാന തലത്തിൽ ആരോഗ്യവകുപ്പ്, ഹരിത കേരളം മിഷൻ എന്നിവയ്ക്ക് നേരിട്ട് വിദ്യാലയങ്ങളിൽ നിന്നും നൽകും.

ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ജല ലാബുകൾ സ്ഥാപിക്കാനും തുടർ പ്രവർത്തനങ്ങൾക്കും ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകൾക്ക് തുക മുടക്കാൻ സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. ഇതിനു പുറമേ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ ഇത്തരം ലാബുകൾ സ്ഥാപിക്കാനും ജലസേചന വകുപ്പ് തുക നീക്കിവെച്ചിട്ടുണ്ട്.

22 വിദ്യാലയങ്ങളിൽ ലാബുകൾ

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് ജില്ലയിൽ 22 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിൽ ജല ഗുണനിലവാര പരിശോധനാ ലാബുകൾ സ്ഥാപിച്ചത്. ജല ഗുണനിലവാരം തിരിച്ചറിയാൻ സാധിക്കുന്ന ഒൻപത് തരം പരിശോധനകളാണ് സൗജന്യമായി ചെയ്യാൻ സംവിധാനമൊരുക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL