SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.08 AM IST

കർഷകസംഘം ജില്ലാ സമ്മേളനം

karshaka
കർഷകസംഘം

കണ്ണൂർ: അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി കർഷകസംഘം കണ്ണൂർ ജില്ലാ സമ്മേളനം 12,13,14 തീയതികളിൽ പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി എം. പ്രകാശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പതാക - കൊടിമര - ദീപശിഖാ ജാഥകൾ 12ന് വൈകീട്ട് അഞ്ചിന് പിണറായി ഡോക്ടർ മുക്കിൽ സംഗമിച്ച് പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും. 13ന് രാവിലെ പത്തിന് പ്രതിനിധിസമ്മേളനം മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. 14ന് വൈകീട്ട് നാലിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പി. ഗോവിന്ദൻ, ചെയർമാൻ കെ. ശശിധരൻ, കൺവീനർ എം. മോഹനൻ, ടി. സുധീർ, എം.സി പവിത്രൻ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL