SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

ഓണാഘോഷവും കുടുംബസംഗമവും

sangeethasabha

ഇരിട്ടി:ഇരിട്ടി സംഗീത സഭയുടെ ആഭിമുഖ്യത്തിൽ ഓണപ്പൂത്താലം ഓണാഘോഷവും കുടുംബ സംഗമവും ഇരിട്ടി റിവർ ബ്രീസ് ഗാർഡേനിയയിൽ നടന്നു.സാംസ്കാരിക പരിപാടി ചലച്ചിത്ര താരം വിപിൻ പ്രകാശ് ഉദ്ഘാടനം ചെയ്തു.സംഗീത സഭ വൈസ് പ്രസിഡന്റ് കെ.സി.ജോസ് അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി.സരള, ബ്ലോക്ക്‌ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വേലായുധൻ, മുൻ നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത, ഷാജി ജോസ് കുറ്റിയിൽ , മനോജ് അമ്മ എന്നിവർ പ്രസംഗിച്ചു.

കെ.എം.കൃഷ്ണൻ സ്വാഗതവും പി.പി.ജയപ്രകാശ് നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ ഗെയിം ഷോകൾ, നൃത്തങ്ങൾ, ഗാനമേള എന്നിവ അരങ്ങേറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL