SignIn
Kerala Kaumudi Online
Monday, 24 August 2026 12.36 AM IST

കലോത്സവ സംഘാടക സമിതി ഓഫീസ് തുറന്നു

alolsavam

പനയാൽ : ബേക്കൽ ഉപജില്ല സ്‌കൂൾ കലോത്സവ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം തച്ചങ്ങാട് ഗവ ഹൈസ്‌കൂളിൽ ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ നിർവഹിച്ചു.പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി.ശോഭന അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻമാർ, വിവിധ സബ്കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ടി.വി.രാധിക , പഞ്ചായത്തംഗങ്ങളായ വി.കാഞ്ചന , എ.പി.എം.ഷാഫി , പി.വി.കെ.പനയാൽ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ടി.കെ മുഹമ്മദലി ,കെ.ടി അമീർ,അനിൽ കുമാർ , വേണു അരവത്ത്, വേണു പനയാൽ, ബവിത സന്തോഷ്, ടി.ഷൈജ , നീലമന ശങ്കരൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ കെ.എം.സജിത സ്വാഗതവും, കൺവീനർ ടി.മധുസൂദനൻ നന്ദിയും പറഞ്ഞു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL