SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.22 AM IST

മികച്ച കർഷകരെ അനുമോദിച്ചു

karshaka

തളിപ്പറമ്പ്: അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസിയുടെ ഭാഗമായി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച കർഷകർക്കുള്ള അവാർഡ് ദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നചടങ്ങിൽ വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ.റുഖിയ, സി ബി.കൃഷ്ണൻകുട്ടി , വർക്കിംഗ് ഗ്രൂപ്പ് ചെയർപേഴ്സൺ മെമ്പർ പ്രമീള രാജൻ,അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ബി.സുഷ, കുറുമാത്തൂർ കൃഷി ഓഫീസർ കെ.അമൃത, സംസ്ഥാനതല ഹരിതമിത്ര അവാർഡ് ജേതാവ് രതീഷ് കല്ലംവള്ളി എന്നിവർ പ്രസംഗിച്ചു.മികച്ച സംയോജിത കർഷകൻ പി.പി.സന്ദീപ് (കുറുമാത്തൂർ),
മികച്ച പച്ചക്കറി കൃഷി കർഷക എം.രാധ (പട്ടുവം ),മികച്ച ക്ഷീരകർഷക ലിസ്സി ജോയി (ഉദയഗിരി ),മികച്ച ഭക്ഷ്യ സംരംഭക സ്മിത ജോസ് (ചെങ്ങളായി ),മികച്ച സേവന മേഖല കൃഷിക്കൂട്ടം പരിയാരം കർമ്മസേന എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL