നടുവിൽ: അങ്കണവാടി കുട്ടികൾക്കായുള്ള ത്രൈമാസ ആരോഗ്യ പരിശോധനാ പദ്ധതിയായ ബാല്യസ്പന്ദനത്തിന്റെ നടുവിൽ പഞ്ചായത്തുതല ഉദ്ഘാടനം നടുവിൽ പഞ്ചായത്ത് അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.സി. രഞ്ജിത്, ജോമോൾ ജിൽസാദ്, വാർഡ് മെമ്പർ പി.പി മുസ്തഫ, ഡോ. വിധു, മിനി, സജി, സുനിത, റഹ്മത്ത് സംസാരിച്ചു. ആലക്കോട് പഞ്ചായത്തിൽ മൗവ്വത്താനി അങ്കണവാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി ആയിഷ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലൂസി സാബു അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റീമോൾ ബിജു, സൂപ്പർ വൈസർ സിന്ധു, പി.എച്ച്.എൻ ബിന്ദു, ജെ.എച്ച്.ഐ നിധീഷ്, അങ്കണവാടിവർക്കർമാരായ ഷീന, ശൈലമ്മ, ധന്യ, സീമ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |