ഇരിട്ടി: നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചിലവഴിച്ച് ചാവശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് നൽകിയ സൗണ്ട് സിസ്റ്റവും ലാപ്ടോപ്പും ഉളിയിൽ ഗവൺമെന്റ് യു.പി സ്ക്കൂളിന് നൽകിയ ലാപ് ടോപ്പും നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ. സോയ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. രാജൻ, കൗൺസിലർമാരായ സി.എം രമ്യ, സി. രജീഷ്, പി. സീനത്ത്, വി. രാജീവൻ, ഷബ്നാസ് അഷറഫ്, കെ. അനിത, സെക്രട്ടറി ഇൻ ചാർജ് രമേശ്കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ മൻസൂർ കിണാകൂൽ, ഇംപ്ലിമെന്റ് ഓഫിസർ അബ്ദുൾ ഗഫൂർ, ഉളിയിൽ ഗവ. യു.പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് വി. ചിത്ര, സ്റ്റാഫ് സെക്രട്ടറി വി.വി വിനോദ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |