SignIn
Kerala Kaumudi Online
Friday, 11 September 2026 1.26 AM IST

വിശ്വകർമ്മ ദിനാഘോഷ കലാമത്സരങ്ങൾ

karama
വിജയികൾക്ക് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശശികല സമ്മാനങ്ങൾ വിതരണം ചെയ്യുന്നു

കണ്ണൂർ: വിശ്വകർമ്മ ദിനാഘോഷത്തിന്റെ ഭാഗമായി വി.എസ്.എസ് കണ്ണൂർ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ വിവിധ കലാമത്സരങ്ങൾ നടന്നു. ചൊവ്വ ധർമ്മസമാജം യു.പി സ്‌കൂളിൽ നടന്ന മത്സരങ്ങൾ വി.എസ്.എസ് ജില്ലാ സെക്രട്ടറി സുനിൽ കുമാർ ഇരിട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വേണുഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. മത്സരങ്ങളിലെ വിജയികൾക്ക് പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് ശശികല സമ്മാനങ്ങൾ വിതരണം ചെയ്തു. വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഉത്തര മേഖലാ സെക്രട്ടറി പദ്മനാഭൻ പിണറായി ഉദ്ഘാടനം ചെയ്തു. വി.എസ്.എസ് താലൂക്ക് പ്രസിഡന്റ് ശ്രീകുമാർ പുഴാതി അദ്ധ്യക്ഷത വഹിച്ചു. അനീഷ് കാപ്പാട്, എം.വി. ലക്ഷ്മണൻ, വി.പി സോമൻ, പങ്കജവല്ലി, റജില, രേഖ ജയരാജൻ, ഷീജ ചന്ദ്രൻ, സദാനന്ദൻ കടമ്പൂർ, സിന്ധു അരവിന്ദൻ, സഞ്ജീവൻ കടമ്പൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SANGAMAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL