SignIn
Kerala Kaumudi Online
Friday, 11 September 2026 2.50 AM IST

ആക്കൽവയലിൽ ഞാറ് നടീൽ ഉത്സവം

jaru
ഞാറ് നടീൽ ഉത്സവം നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: നഗരസഭയുടെയും കീഴൂർ-ചാവശ്ശേരി കൃഷി ഭവന്റെയും സംയുക്ത നേതൃത്വത്തിൽ പറയനാട് ആക്കൽവയലിൽ സംഘടിപ്പിച്ച ഞാറ് നടീൽ ഉത്സവം കാർഷിക പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ വി. വിനോദ്കുമാർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. സോയ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അഞ്ജു, പാടശേഖര സമിതി പ്രസിഡന്റ് പി. മോഹനൻ, സെക്രട്ടറി കെ.എം മാധവൻ നമ്പ്യാർ, ക്യഷി അസിസ്റ്റന്റ് രേഖ പി.ആർ, പാടശേഖര സമിതി അംഗങ്ങളായ അബ്ദുൾ റസാഖ്, പി.വി കേളു, സി. ശ്രീധരൻ, പി. സത്യൻ, പി. അജയകുമാർ, നിധിൻ നാരായണൻ, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രണ്ട് ഹെക്ടർ വരുന്ന ആക്കൽ വയലിൽ രണ്ടാം വിളയുടെ ഭാഗമായുള്ള ഞാറ് നടീലാണ് സംഘടിപ്പിച്ചത്. നാടിന്റെ വികസനത്തോടൊപ്പം കർഷകന്റെ ഉന്നമനവുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL