SignIn
Kerala Kaumudi Online
Friday, 11 September 2026 2.51 AM IST

മാദ്ധ്യമപ്രവർത്തകർക്ക് ആയുർവേദ മെഡി. ക്യാമ്പ്

medicamp
ആയുർവേദ മെഡിക്കൽ ക്യാമ്പ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രി ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജ് ആശുപത്രിയും കണ്ണൂർ പ്രസ് ക്ലബ്ബും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മാദ്ധ്യമപ്രവർത്തകർക്കായുള്ള ചികിത്സാ ഇളവുകൾക്കുള്ള പ്രിവിലേജ് കാർഡ് വിതരണവും നടന്നു. ആശുപത്രി ചെയർമാൻ പ്രൊഫ. ഇ. കുഞ്ഞിരാമൻ പ്രിവിലേജ് കാർഡ് പ്രസ് ക്ലബ്ബ് ഭാരവാഹികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എസ്. സരിത, രോഗനിദാനം ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. സി.കെ ബിന്ദു, ഡോ. എസ്.ജെ ജയസ്മിത, ഇ.പി ബിനീഷ് സംസാരിച്ചു. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമിതി അംഗം പ്രശാന്ത് പുത്തലത്ത് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL