ആലക്കോട്: നടുവിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന ജോസഫ് പരവംപറമ്പലിന്റെ ഒന്നാം ചരമവാർഷിക സമ്മേളനം കരുവഞ്ചാലിൽ വൈദ്യുതി വകുപ്പുമന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുവഞ്ചാൽ മണ്ഡലം പ്രസിഡന്റ് ടോമി കുമ്പിടിയമാക്കൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ അനുസ്മരണ പ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ പി.ടി മാത്യു, നടുവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി, വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ, ബ്ലോക്ക് പഞ്ചായത്തംഗം വി.എ റഹിം, നടുവിൽ ബാങ്ക് പ്രസിഡന്റ് ദേവസ്യ പാലപ്പുറം, തോമസ് വെക്കത്താനം, ടി.എൻ ബാലകൃഷ്ണൻ, എ.ഡി സാബൂസ്, ജോഷി കണ്ടത്തിൽ, ഷാജി പാണക്കുഴി സംസാരിച്ചു. ബിജു വാഴയിൽ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |