പാനൂർ: പാട്യം ഗോപാലൻ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം ഓണാഘോഷം സർഗ്ഗോത്സവം 2026 സമാപിച്ചു. സമാപനത്തോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇ.എം അശോകൻ സ്വാഗതം പറഞ്ഞു. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി. ലിബിഷ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം രാജൻ കൊടക്കാടന്റെവിട, ടി.പി സനീഷ് കുമാർ, പി.കെ രൻജിത്ത്, സി.കെ സുരേഷ് ബാബു മാസ്റ്റർ സംസാരിച്ചു. ബി. ജിഷ്ണു നന്ദി പറഞ്ഞു. വിവിധ മത്സര പരിപാടികളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
തുടർന്ന് കോഴിക്കോട് ചിലങ്ക തിയറ്റേഴ്സിന്റെ മിസ ദി ലാസ്റ്റ് ബ്രീത്ത് നാടകം അരങ്ങേറി. സാംസ്‌കാരിക സമ്മേളനം മുകുന്ദൻ മഠത്തിൽ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |