മാഹി: ടി.ബി മുക്തഭാരതം എന്ന ലക്ഷ്യത്തോടൊപ്പം നിന്ന് മാഹി മേഖലയിൽ പ്രവർത്തിച്ച്, വർഷങ്ങളായി ടി.ബി രോഗികൾക്ക് ഭക്ഷണ കിറ്റും മറ്റു സഹായങ്ങളും നൽകി വരുന്ന മാഹി സി.എച്ച് സെന്ററിന് ആരോഗ്യ വകുപ്പിന്റെ ആദരം. പുതുച്ചേരിയിൽ
മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ലഫ്. ഗവർണർ കെ. കൈലാസ നാഥനും ചേർന്ന് ''നിക്ഷയ് മിത്ര'' അവാർഡ് മാഹി സി.എച്ച് സെന്റർ പ്രസിഡന്റ് എ.വി യൂസഫിന് സമ്മാനിച്ചു. മാഹി ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. പുതുച്ചേരി സംസ്ഥാന ടുബാക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോ. സൂര്യകുമാർ, ജില്ലാ ടി.ബി ഓഫീസർ ഡോ. ആദിൽ വാഫി, ജില്ലാ ടുബക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോ. സതീഷ് ബാലൻ, മാഹി സി.എച്ച് സെന്റർ സെക്രട്ടറി എ.വി അൻസാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |