പാനൂർ: പി.ആർ ലൈബ്രറി പാനൂരിന്റെ ആഭിമുഖ്യത്തിൽ പുത്തൂർ പത്മാ നിവാസിൽ വീട്ടുമുറ്റ സദസ്സും പുസ്തക ചർച്ചയും നടത്തി. കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ഫസീല ഉദ്ഘാടനം ചെയ്തു. ഒ.പി ഷീജ അദ്ധ്യക്ഷത വഹിച്ചു. നൈനികാ പുത്തൂർ മുഖ്യാതിഥിയായി. കരുവാങ്കണ്ടി ബാലൻ പദ്ധതി വിശദീകരണം നടത്തി. മാധവിക്കുട്ടിയുടെ 'നെയ്പായസം ' പുസ്തകം സെഡ്.ആർ ദേവഹിത അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.പി മോഹനൻ, വാർഡ് മെമ്പർ കെ.പി സമീറ, രവീന്ദ്രൻ കുന്നോത്ത്, കെ.സി അംജത് മുനീർ എന്നിവർ സംസാരിച്ചു. ചീളിൽ ശോഭ സ്വാഗതവും എൻ.കെ അജിത നന്ദിയും പറഞ്ഞു. ചെണ്ടയാട് നെല്ലിയുള്ള പറമ്പത്ത് വീട്ടുമുറ്റത്ത് നടന്ന പുസ്തക ചർച്ച വാർഡ് മെമ്പർ കൊടക്കാടന്റവിട രാജൻ ഉദ്ഘാടനം ചെയ്തു. എം. ബീന അദ്ധ്യക്ഷത വഹിച്ചു. കെ. ശൈലജ സ്വാഗതവും എം. ശ്രീജ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |