
പേരാവൂർ.ഗാന്ധിജയന്തി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത് പ്രകാരം ശുചിത്വ പ്രവർത്തനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് 'കൈയ്യോടു കൈ, പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബൈജു വർഗീസ് നിർവ്വഹിച്ചു. ചടങ്ങിൽ പങ്കെടുത്തവർ മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഷാജു അദ്ധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ മുള്ളേരിക്കൽ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സജീവൻ , സി ഷിജില, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ ,ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ , വിവിധ വകുപ്പ് മേധാവികൾ എന്നിവർ ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |