
ചെറുതാഴം : നാളികേര ഉൽപാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെറുതാഴം ഗ്രാമ പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുതാഴം സർവീസ് സഹകരണ ബാങ്ക് വഴി കർഷകർക്ക് അവരുടെ കൃഷി ഇടത്തിന് സമീപം ഗുണ മേൻമയുള്ള വളം എത്തിച്ചു നൽകുന്നതിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹൻ നിർവ്വഹിച്ചു. പിലാത്തറ അഗ്രി മാർട്ടിൽ നടന്ന പരിപാടിയിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജയരാജൻ നായർ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.വി.രാജീവൻ, കെ.സി.ഇ.യു മാടായി ഏരിയ സെക്രട്ടറി എം.അനിൽകുമാർ, വി.പി.മോഹനൻ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ഇ.പി.അനിൽ സ്വാഗതവും അസിസ്റ്രൻഡ് സെക്രട്ടറി എം.അഭിരാം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |