SignIn
Kerala Kaumudi Online
Thursday, 01 October 2026 2.59 AM IST

ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം

bls

പയ്യന്നൂർ : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി പയ്യന്നൂർ എലിറ്റ് ക്ലബ്ബ്, ഐ.എം.എ. പയ്യന്നൂർ യൂണിറ്റ്, മുതിയലം ദേശോദ്ധാരണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടിയിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. രതീഷ് കരിങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഇ.ഉണ്ണികൃഷ്ണൻ , വായനശാല വൈസ് പ്രസിഡന്റ് ശകുന്തള സംസാരിച്ചു. പ്രോഗ്രാം ചെയർമാൻ ടി. സുമോദ് സ്വാഗതവും വായനശാല സെക്രട്ടറി എം.മോഹനൻ നന്ദിയും പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഹൃദയാഘാതം സംഭവിക്കുന്ന വ്യക്തിക്ക് ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് നൽകേണ്ട പ്രാഥമിക ജീവൻരക്ഷാ സഹായത്തെക്കുറിച്ചുള്ള പ്രായോഗിക പരിശീലനത്തിനും ബോധവൽക്കരണ ക്ലാസ്സിനും ഐ.എം.എ പയ്യന്നൂർ യൂനിറ്റ് സെക്രട്ടറി ഡോ.പ്രസിൻ പ്രദീപ് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL