
തൊണ്ടിയിൽ: ഇരിട്ടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് തൊണ്ടിയയിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തുടക്കമായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം നിർവ്വഹിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഷാജി തെക്കെമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഇരിട്ടി ഉപജില്ല എ.ഇ.ഒ ലിന്റു കുര്യൻ കായികമേള വിശദീകരിച്ചു. വോളിബോൾ താരം ജെസ്വിൻ മാത്യു കായിക ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ കെ.വി.സെബാസ്റ്റ്യൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസമ്മ ജോസഫ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണി ടോമി, പഞ്ചായത്ത് അംഗം ആശാ മാത്യു, കണ്ണൂർ എസ്.എസ്. കെ.ഡി.പി.ഒ ടി.വി..ഷാജി, സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ ക റോബിൻ ജോസഫ് , വി.ബി രാജ ലക്ഷ്മി, എം.വി മാത്യു , മാത്യു ജോസഫ്, പി. ആർ. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |