
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 46 വർഷം കഠിന തടവും 62,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 2 മാസം അധിക തടവിനും ശിക്ഷ വിധിച്ചു.പുഞ്ചാവി ബദരിയ മൻസിലിൽ പി. സലിമിനെയെയാണ് ഹോസ്ദുർഗ് സ്പെഷ്യൽ കോടതി ജഡ്ജ് സുരേഷ് പി എം ശിക്ഷിച്ചത്.സ്കൂളിലേക്ക് കൊണ്ടുവിടാമെന്ന് വിശ്വസിപ്പിച്ചു ബന്ധുവായ 14 വയസുള്ള വിദ്യാർത്ഥിയെ മോട്ടോർസൈക്കിളിൽ കയറ്റി ആദൂർ ഭാഗത്ത് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
ഡിവൈ.എസ്.പി ഉത്തമദാസാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ.ഗംഗാധരൻ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |