
കാഞ്ഞങ്ങാട് :സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശിയ സാഹസിക അക്കാഡമി കണ്ണൂർ എന്നിവർ ചേർന്ന് ഇന്നും നാളെയുമായി റാണിപുരത്ത് ദ്വിദിന ട്രെക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് അംഗങ്ങൾ കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ യുവജനകാര്യ മന്ത്രി അഡ്വ.ഒ.ജെ.ജനീഷ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും.ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയാകും. നഗരസഭ ചെയർമാൻ വി.വി.രമേശൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ രാജീവൻ, കെ.എം.സ്നേഹ,ജി.ആർ.രതീഷ്, പി.സി ശിലാസ് എന്നിവർ സംസാരിക്കും. ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ എൻ. എസ്.എസ് ടീമിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബും ഇതോടനുബന്ധിച്ച് നടക്കും.ദ്വിദിന ക്യാമ്പ് ഒക്ടോബർ 2ന് ബേക്കൽ ഫോർട്ടിൽ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |