
കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളും ഗുണ്ടകളുമായ ചാവശ്ശേരി സ്വദേശി കെ.കെ. നൗഷാദ് (46), പൊയിലൂർ സ്വദേശി ഷാലിൻ (34) എന്നിവരെ കാപ്പ നിയമപ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. നൗഷാദ് മട്ടന്നൂർ, ഇരിക്കൂർ, തലശ്ശേരി, ചക്കരക്കൽ, ബാലുശ്ശേരി, പാനൂർ, മയ്യിൽ തുടങ്ങി നിരവധി പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന്, മാലപൊട്ടിക്കൽ, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ 19 കേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതിയായ ഷാലിൻ കൊളവല്ലൂർ, കതിരൂർ, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, മയക്കുമരുന്ന് ഉൾപ്പെടെ .16 കേസുകളിലും പ്രതിയാണ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശപ്രകാരം കണ്ണൂർ ജില്ലാ കളക്ടറാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |