SignIn
Kerala Kaumudi Online
Saturday, 03 October 2026 3.27 AM IST

ശ്രീകണ്ഠപുരത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷം : നഗരസഭ ചെയർമാന് ഉൾപ്പെടെ പരിക്ക്

sreekandapuram-
ശ്രീകണ്ഠപുരത്ത് യൂത്ത് കോൺഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ


ഇന്ന് ഹർത്താലിന് ആഹ്വാനം നല്കി യു.ഡി.എഫ്

ശ്രീകണ്ഠപുരം: പൊടിക്കളത്ത് കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ശ്രീകണ്ഠപുരം ടൗണിൽ യൂത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. ഇന്നലെ രാത്രി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. നഗരസഭാ ചെയർപേഴ്സൺ ഇ.വി രാമകൃഷ്ണന് മർദ്ദനമേറ്റു. ഇ.വി രാമകൃഷ്ണന്റെ വസ്ത്രങ്ങൾ കീറി. നഗരസഭാ ചെയർപേഴ്സണനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്തെന്ന് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് ആരോപിച്ചു. പൊലീസ് നടത്തിയ പിടിവലിക്കിടെയാണ് അദ്ദേഹത്തിന്റെ വസ്ത്രം കീറിയത്.

സംഘർഷത്തിനിട ഡി.വൈ.എഫ്.ഐ പ്രവർത്തകർ കല്ലെറിഞ്ഞതായും പരാതിയുണ്ട്. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കുണ്ട്. കോൺഗ്രസ് -സി.പി.എം പ്രവർത്തകർ ശ്രീകണ്ഠപുരം ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ ഉണ്ടായ ഉന്തുംതള്ളും കനത്ത സംഘർഷത്തിലേക്ക് മാറുകയായിരുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി ഗംഗാധരൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്കും പരിക്കുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ടൗണിൽ വൻ പൊലീസ് സന്നാഹമുണ്ട്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇരു വിഭാഗവും ഇന്നലെ വൈകിട്ട് നടത്തിയ പ്രതിഷേധ പ്രകടനം ബസ് സ്റ്റാന്റിലെത്തിയപ്പോൾ സംലാർഷത്തിലേക്കു നീങ്ങുകയായിരുന്നു.. പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വിപിൻ ബാബു, സുജിത്ത്, ബിനു എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ അക്രമം ഭയന്ന് ഒരു ഹോട്ടലിൽ അഭയം തേടിയ മുരളി എന്ന കോൺഗ്രസ് പ്രവർത്തകനെ പിന്തുടർന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ നിന്നും രക്ഷിക്കുന്നതിടെയാണ് നഗരസഭാ ചെയർമാന് നേരെ അക്രമമുണ്ടായത്. നഗരസഭ ചെയർമാനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ശനിയാഴ്ച ശ്രീകണ്ഠപുരത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് പൊടിക്കളത്ത് കോൺഗ്രസ് - ഡി.വൈ.എഫ്.ഐ സംഘർഷുണ്ടാകുന്നത്. സംഭവത്തിൽ 3 കോൺഗ്രസ് പ്രവർത്തകർക്കും നാല് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL