SignIn
Kerala Kaumudi Online
Monday, 12 October 2026 5.52 AM IST

ന്യൂമാഹിയിൽ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടയിൽ

ajmal
അജ്മൽ

ന്യൂമാഹി: സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നതിനിടെ ന്യൂമാഹിയിൽ വൻ മയക്കുമരുന്ന് വേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിലായി.
തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി പി.കെ. റുബൈദ (34), കോഴിക്കോട് വേളം സ്വദേശി വി.പി. അജ്മൽ (34) എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ന്യൂമാഹി അഴീക്കലിലെ ഒരു വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവിടെനിന്നും വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 16.5838 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു. പിടിയിലായ റുബൈദയ്‌ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട മുൻകാല കേസുകൾ നിലവിലുണ്ട്.
കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഡി, തലശ്ശേരി എ.എസ്.പി. എം. നന്ദഗോപൻ, ചൊക്ലി സി.ഐ. സി. ഷാജു എന്നിവരുടെ മേൽനോട്ടത്തിൽ ന്യൂമാഹി എസ്.ഐ. രജിൻ രാജിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അഭിഷേക്, അനിൽകുമാർ, സി.പി.ഒമാരായ സുവിൻ, രചന എന്നിവരും തലശ്ശേരി എ.എസ്.പി. സ്‌ക്വാഡും ഡാൻസാഫ് സ്‌ക്വാഡുംചേർന്നാണ് പ്രതികളെ പിടികൂടിയത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MDMA CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL