കണ്ണൂർ: ലൈബ്രറി കൗൺസിൽ താലൂക്കുതല സർഗോത്സവം കണ്ണൂർ ട്രെയിനിംഗ് സ്‌കൂളിൽ ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി പഞ്ചായത്ത് - സോണൽ തല സർഗോത്സവങ്ങളിൽ ജേതാക്കളായ മുന്നൂറ്റമ്പതോളം പ്രതിഭകൾ മാറ്റുരച്ചു. ഉദ്ഘാടനച്ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി. വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വായനാകളരി കൈയെഴുത്തു മാസിക ജേതാക്കൾക്ക് ജില്ലാ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്‌റ്റേറ്റ് കൗൺസിലർ കൃഷ്ണൻ കുറിയ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.കെ പ്രകാശിനി, വി. രാജൻ എന്നിവർ സംസാരിച്ചു. താലൂക്ക് സെക്രട്ടറി കെ.ടി ശശി സ്വാഗതവും ജോയിന്റ് സെക്രട്ടറി ഇ. സുജാത നന്ദിയും പറഞ്ഞു. ലൈബ്രറി കൗൺസിൽ താലൂക്കുതല സർഗോത്സവം കണ്ണൂർ ട്രെയിനിംഗ് സ്‌കൂളിൽ ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |