SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

കൃഷി ഉദ്യോഗസ്ഥരെയും കർഷകരെയും ആദരിച്ചു

aadaram
പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

പട്ടുവം: മംഗലശ്ശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കർഷക അവാർഡ് ജേതാക്കളെയും
മികച്ച കൃഷി ഓഫീസറെയും ആദരിച്ചു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ശ്രീമതി ഉപഹാരം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ
കെ.വി വിനീത, പി.എസ് ശശികല, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആനക്കീൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. പട്ടുവം കൃഷി ഓഫീസർ രാഗിഷ രാമദാസ്, കർഷകരായ കെ. രോഹിണി, ടി. ഗോപി, കെ. ലക്ഷ്മണൻ,
പരിയാരം കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് കെ. ബിന്ദു എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL