SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

കവുങ്ങ് കർഷക സംഗമം

karshaka
കവുങ്ങ് കർഷകരുടെ സംഗമം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ശിക്ഷക് സദനിൽ നടന്ന കവുങ്ങ് കർഷകരുടെ സംഗമം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ടി.ഒ മോഹനൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. കവുങ്ങ് കർഷകരുടെ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി കേന്ദ്ര കുരുമുളക് ഗവേഷണ കേന്ദ്രം കോഡിനേറ്റർ കെ.എം.പി ഷഹനാസ് ക്ലാസ് എടുത്തു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് അബ്ദുൽ കരീം ചേലേരി, ജനറൽ സെക്രട്ടറി കെ.ടി സഹദുള്ള, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി എം.പി.എ റഹീം സ്വാഗതവും കണ്ണൂർ ജില്ലാ സെക്രട്ടറി പി.പി മഹമൂദ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL