SignIn
Kerala Kaumudi Online
Thursday, 22 October 2026 11.28 AM IST

ഭൂവിവരങ്ങൾ ഡിജിറ്റലാകുന്ന രാജ്യത്തെ ആദ്യ വില്ലേജ് ഭൂരേഖകൾ സ്മാർട്ടാക്കി ഉജാർ ഉൾവാർ ചരിത്രത്തിലേക്ക്

entebhumi
എന്റെ ഭൂമി ലോഗോ ഉജർ ഉൾവാർ വില്ലേജിന്റെ ഭൂപടം

എന്റെ ഭൂമി സംയോജിത വെബ്പോർട്ടലിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

കാസർകോട്: എന്റെ ഭൂമി സംയോജിത വെബ് പോർട്ടലിൽ ഭൂവുടമസ്ഥത സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ ഉൾപ്പെടുത്തി മഞ്ചേശ്വരം താലൂക്കിലെ കുമ്പള ഗ്രാമപഞ്ചായത്തിലെ ഉജാർ ഉൾവാർ വില്ലേജ് ചരിത്രത്തിലേക്ക്. സംയോജിത പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാജ്യത്ത് ആദ്യമായാണ് ഡിജിറ്റൽ സർവെ പൂർത്തിയാക്കി ഭൂമി സംബന്ധിച്ച സർവെ,റവന്യു, രജിസ്ട്രേഷൻ സേവനങ്ങൾ ഒരു പോർട്ടലിലൂടെ ലഭ്യമാകുന്നത്.

വരും മാസങ്ങളിൽ ആദ്യഘട്ടം ഡിജിറ്റൽ സർവെ പൂർത്തിയാക്കിയ സംസ്ഥാനത്തെ 200 വില്ലേജുകളിൽ ഈ സേവനം നടപ്പിലാക്കും. എന്റെ ഭൂമി എന്ന പോർട്ടൽ മുഖാന്തിരം ലഭ്യമാകുന്ന രാജ്യത്തിനു തന്നെ മാതൃകയാവുന്ന സേവനമാണിത്.

ഈ പദ്ധതിയിലൂടെ മൂന്നു വകുപ്പുകളിലെ വിവിധ സേവനങ്ങൾ ഏകീകൃതപോർട്ടൽ ആയ 'എന്റെ ഭൂമി ' യിലൂടെ ലഭ്യമാകും.

ഭൂവുടമയ്ക്ക് ലഭിക്കും ഈ സൗകര്യങ്ങൾ

റവന്യു വകുപ്പിലെ കരമടവ്, പ്ലാൻ

രജിസ്ട്രേഷൻ വകുപ്പിൽ പേൾ സംവിധാനത്തിലൂടെ ലഭിക്കുന്ന ഭൂമി കൈമാറ്റം, വില്പന,

സർവെ വകുപ്പ് വഴി ലഭ്യമാകുന്ന വിവിധ പ്ലാനുകളും പഴയ റവന്യൂ രേഖകളും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ENTE BHUMI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL