SignIn
Kerala Kaumudi Online
Saturday, 24 October 2026 1.42 AM IST

സിൽവർ ലൈൻ പ്രതിരോധ സംഗമം

silverline
സിൽവർ ലൈൻ പ്രതിരോധ സംഗമം ഡോ. അജയകുമാർ കോടോത്ത് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വികസനം സുസ്ഥിരവും ജനപക്ഷവുമായിരിക്കണമെന്ന് ഡോ. അജയകുമാർ കോടോത്ത് പറഞ്ഞു. കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയോ സമരമോ വികസന വിരുദ്ധമല്ലെന്നും പുതിയ വികസന സമീപനം അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കാസർകോട് ജില്ലാ സിൽവർ ലൈൻ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുളു-മലയാളം സാഹിത്യകാരൻ ഡോ. എ.എം. ശ്രീധരൻ വിശിഷ്ടാതിഥിയായിരുന്നു. മുനിസിപ്പൽ കൗൺസിലർ ലക്ഷ്മി തമ്പാൻ, സംസ്ഥാന രക്ഷാധികാരി കെ. ശൈവപ്രസാദ്, കെ.പി. ചന്ദ്രാംഗതൻ, വി. കമ്മാരൻ, ടി.വി ഉമേശൻ, അഡ്വ. പി.സി വിവേക്, ടി.സി രാമചന്ദ്രൻ അഴിയൂർ, ശരണ്യരാജ് എന്നിവർ പ്രസംഗിച്ചു. സമിതി ജില്ലാ ചെയർമാൻ വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ അഡ്വ. ടി.വി രാജേന്ദ്രൻ സ്വാഗതവും വി.കെ വിനയൻ നന്ദിയും പറഞ്ഞു. റോഡപകടത്തിൽ നാല് വിദ്യാർത്ഥിനികൾ മരിച്ചതിൽ സമ്മേളനം അനുശോചിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SILVERLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL