
തൃശൂർ: ആരോഗ്യ സർവകലാശാല സെൻട്രൽ സോൺ കലോത്സവത്തിന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ തുടക്കമായി. ഗായകൻ അതുൽ നറുകര ഉദ്ഘാടനം ചെയ്തു. ആരോഗ്യ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ആരതി ശിവദാസ് അദ്ധ്യക്ഷയായി. ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.പി. വിജയൻ, രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ഉഷ, ആരോഗ്യ സർവകലാശാല ജനറൽ വൈസ് ചെയർപേഴ്സൺ ഡോ. വിതുര രവീന്ദ്രൻ, തൃശൂർ ഗവ. മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ മുഹമ്മദ് ഷഹബാസ്, വിദ്യാർത്ഥി ഡീൻ ഡോ. ആശിഷ്, ആരോഗ്യ സർവകലാശാല ജനറൽ സെക്രട്ടറി മുഹമ്മദ് നാസിബ് എന്നിവർ സംസാരിച്ചു.
ആതിഥേയർ മുന്നിൽ
കലോത്സവത്തിൽ ആതിഥേയരായ തൃശൂർ ഗവ. മെഡിക്കൽ കോളേജ് മുന്നിൽ. 104 പോയിന്റ് നേടിയാണ് തൃശൂർ മുന്നിലെത്തിയത്. 30 പോയിന്റുമായി കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് രണ്ടാമതും 24 പോയിന്റുമായി തൃശൂർ അമല ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മൂന്നാമതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |