
തൃശൂർ: സംസ്ഥാന ആഭരണ നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ (സി.ഐ.ടി.യു.) ഏഴാം സംസ്ഥാന സമ്മേളനം നവംബർ 1 ന് തൃശൂരിൽ നടക്കും. തൃശൂർ അഴീക്കോടൻ സ്മാരക ഹാളിൽ നടക്കുന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.കെ. കണ്ണൻ, കെ. മനോഹരൻ തുടങ്ങിയവർ പങ്കെടുക്കും. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.വി. രാജൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി വി.പി. സോമസുന്ദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ബി. സുകുമാരൻ, കെ.എം. ഗണേശൻ, കെ. സുനിൽ കുമാർ, കെ.ജയരാജൻ, പി.ബി. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 26ന് പതാക ദിനമായി ആചരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |