പെരിയ: താന്നിത്തോട്ട് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തണ്ണിമത്തൻ കൃഷിക്ക് വിത്തിട്ടു. പന്നിക്കുന്ന് കാലിയടുക്കം അർച്ചന കുടുംബശ്രീയിലെ കെ.സാവിത്രി, പി. സജിന, പി. റീന, ബി. ഭാരതി എന്നിവർ ഉൾപ്പെടുന്ന അമ്മ ജെ.എൽ.ജി ഗ്രൂപ്പാണ് ഇത്തവണയും കൃഷി ഇറക്കിയത്. വിത്ത് നടീൽ ഉദ്ഘാടനം കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി സുരേന്ദ്രൻ നിർവഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓഡിനേറ്റർ സി.എച്ച് ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരായ കെ. അംബിക, കെ. കുഞ്ഞമ്പു, എ.ഡി.എസ് പ്രസിഡന്റ് പി. രജി, സി.ഡി.എസ് മെമ്പർ സി. സിന്ധു, ചെയർപേഴ്സൺ കെ. സുനിത, ബ്ലോക്ക് കോഡിനേറ്റർ കെ. രജനി, കൃഷി ഓഫീസർമാർ, കുടുംബശ്രീ, എഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ വർഷം മുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ തണ്ണിമത്തൻ കൃഷി ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |