മാവുങ്കാൽ: 'ജ്വലിക്കട്ടെ സ്ത്രീ ശക്തി, ഉണരട്ടെ കേരളം ഭയക്കില്ലിനി നാം, വിരൽ ചൂണ്ടാം കരുത്തോടെ ' എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എം.പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് അജാനൂർ മണ്ഡലം മഹിളാ കോൺഗ്രസ്സ് മാവുങ്കാലിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഉഷ കല്ലിങ്കാൽ അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ രജനി രമാനന്ദ്, ആർ. ലക്ഷ്മി, ജയലക്ഷ്മി ദത്തൻ, ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ, ധന്യ സുരേഷ്, ഗീത കൃഷ്ണൻ, ഹക്കീം കുന്നിൽ, ടി.കെ. സുധാകരൻ, എക്കാൽ കുഞ്ഞിരാമൻ, പി. ബാലകൃഷ്ണൻ, പ്രതിഭ വെള്ളിക്കോത്ത്, അനിത സതീശൻ, ഉഷ പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |