കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ചെയർമാൻ പ്രിൻസ് ജോസഫ് അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, കൂക്കൾ ബാലകൃഷ്ണൻ, സി.വി തമ്പാൻ, മിനി ചന്ദ്രൻ, ഖാദർ മാങ്ങാട്, എ. ഹമീദ് ഹാജി, സി.വി ഭാവനൻ, പി.വി സുരേഷ്, വി.പി പ്രദീപ് കുമാർ, ടി.വി ഉമേഷൻ, നദീർ കൊത്തിക്കാൽ, റമീസ് ആറങ്ങാടി, കെ.എ സാലു, ഫിലിപ്പ് ചേരാത്ത്, എം.കെ റഷീദ് ഹാജി, കെ.കെ ജാഫർ, ബഷീർ ചിത്താരി, പി. അബൂബക്കർ, കെ.പി ബാലകൃഷ്ണൻ, ഹാജറ സലാം, സിന്ധു, ഷിബിൻ ഉപ്പിലിക്കൈ പ്രസംഗിച്ചു. ജനറൽ കൺവീനർ ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |