
പാലക്കാട്: രാംരാജ് കോട്ടണിന്റെ വിവാഹ-വിശേഷാവസര വസ്ത്രശേഖരമായ 'ലഗ്‌ന' വെഡ്ഡിംഗ് കളക്ഷന്റെ ബ്രാൻഡ് അംബാസഡറായി ജനപ്രിയ സിനിമാതാരം വിജയ് ദേവരകൊണ്ടയെ പ്രഖ്യാപിച്ചു. ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ പാരമ്പര്യവും പുതുതലമുറയുടെ അഭിരുചിക്കും അനുസരിച്ചുള്ള ആധുനിക ഡിസൈനുകളാണ് ശേഖരത്തിന്റെ സവിശേഷത.
പ്രീമിയം പ്യൂവർ സിൽക്ക് ധോത്തികൾ, ഷർട്ടുകൾ, അംഗവസ്ത്രങ്ങൾ തുടങ്ങിയവ ശേഖരത്തിലുണ്ട്.
ശുദ്ധമായ പട്ടുവസ്ത്രങ്ങൾക്ക് വിവാഹങ്ങളിൽ സവിശേഷ സ്ഥാനമുണ്ടെന്നും ഇതിനെ പുതുതലമുറയുടെ അഭിരുചികളോടും സ്റ്റൈലിനോടും ചേർത്തുനിറുത്താനാണ് ശ്രമമെന്നും
രാംരാജ് കോട്ടൺ സ്ഥാപകനും ചെയർമാനുമായ കെ.ആർ. നാഗരാജൻ പറഞ്ഞു. .രാംരാജിന്റെ പൈതൃകവും സംസ്കാരവും രാജ്യമൊട്ടാകെ എത്തിക്കാനാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ ബി.ആർ. അരുൺ ഈശ്വർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |