SignIn
Kerala Kaumudi Online
Friday, 23 October 2026 5.53 AM IST

തുരുത്തി കൈരളിയിൽ  വിജയോത്സവം നടത്തി 

must-
ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ കെ. സി പ്രീതയെ തുരുത്തി വായനശാലയിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ആദരിക്കുന്നു

തുരുത്തി: കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

നേടിയവർ, ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പ് മാസ്റ്റേഴ്സ് വിഭാഗത്തിൽ ഇരട്ട സ്വർണ്ണ മെഡൽ നേടിയ കെ.സി പ്രീത എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി. തമ്പാൻ, ചെറുവത്തൂർ ഫാർമേർസ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ, എ. നാരായണൻ, കെ. മീര എന്നിവർ സംസാരിച്ചു. ഡി.എം സുകുമാരൻ സ്വാഗതവും എ.കെ ശശാങ്കൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL