
ചെന്നൈ: വിഐടി ചെന്നൈയിൽ ഇൻക്യുബേറ്റ് ചെയ്ത ആരോഗ്യ മേഖലയിലെ ഡീപ്ടെക് സ്റ്റാർട്ടപ്പായ ‘മെഡ്എക്സ് എ.ഐക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ചെന്നൈ മെട്രോ രണ്ടാംഘട്ട ഉദ്ഘാടനത്തിനുശേഷം പോരൂരിൽനിന്നുള്ള മെട്രോ യാത്രയ്ക്കിടെ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി സ്റ്റാർട്ടപ്പിന്റെ പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു.
മെഡ്എക്സ് എ.ഐയുടെ പ്രധാന സാങ്കേതിക പ്ലാറ്റ്ഫോമുകളായ സെർവിലൻസ്, ക്വാണ്ടം ഫാംഎക്സ് എന്നിവയെക്കുറിച്ച് സി.ഇ.ഒ ഡോ. ഷീന സി. പ്രവീൺ വിശദീകരിച്ചു. നിർമ്മിതബുദ്ധി ഉപയോഗിച്ച് സെർവിക്കൽ കാൻസർ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയാണ് സെർവിലൻസ്. മരുന്നുകളുടെ തന്മാത്രകൾ കണ്ടെത്താനും പരിശോധിക്കാനും എ.ഐ. ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് ക്വാണ്ടം ഫാംഎക്സ്.
വി.ഐ.ടി. ചെന്നൈയിലെ സ്കൂൾ ഒഫ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് അദ്ധ്യാപകരായ ഡോ. ഷീന സി. പ്രവീണും ഡോ. പി. റീന മോണിയുമാണ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകർ. സ്റ്റാർട്ടപ്പിന് ആവശ്യമായ സൗകര്യങ്ങളും പിന്തുണയും വി.ഐ.ടി. ചെന്നൈയാണ് ഒരുക്കിയത്. ഈ നേട്ടത്തിൽ വി.ഐ.ടി. ചാൻസലർ ഡോ. ജി. വിശ്വനാഥനും വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെൽവനും കമ്പനി നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |