കാഞ്ഞങ്ങാട്: മടിക്കൈ വാഴക്കോട്, കേന്ദ്രമായി പൊതുശ്മശാനം അനുവദിക്കണമെന്ന് ബി.എം.എസ് മടിക്കൈ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ഓഡിറ്റോറിയത്തിൽ സമ്മേളനം എൻ. നാരായണൻ ഉദ്ഘാടനം ചെയ്തു. വി.വി ഉണ്ണികൃഷ്ണൻ കുന്നത്തുമൂല അദ്ധ്യക്ഷത വഹിച്ചു. ഭരതൻ കല്യാൺ റോഡ് മുഖ്യപ്രഭാഷണം നടത്തി. മിനി ശ്രീനിവാസൻ, പി. മണി വാഴക്കോട്, സെക്രട്ടറി കെ. തമ്പാൻ, ഗംഗാധരൻ, ടി. ദാമോദരൻ, എൻ. സുലോചന കോട്ടപ്പാറ, വാർഡ് മെമ്പർ കെ. ശോഭന, അനീഷ് മുത്തപ്പൻതറ സംസാരിച്ചു. ഭാരവാഹികൾ: വി.വി ഉണ്ണികൃഷ്ണൻ (പ്രസിഡന്റ്), അനീഷ് മുത്തപ്പൻത്തറ, വി.കെ വേലായുധൻ വാഴക്കോട് (വൈസ് പ്രസിഡന്റുമാർ), പി. കുമാരൻ പുളിക്കൽ (സെക്രട്ടറി), വിനീഷ് ചാപ്പയിൽ, കുമാരി കല്യാണം, ബിനീഷ് മുത്തപ്പൻത്തറ (ജോയിന്റ് സെക്രട്ടറിമാർ), ബാബുരാജ് കക്കട്ടിൽ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |