SignIn
Kerala Kaumudi Online
Tuesday, 11 August 2026 4.07 AM IST

വി.വി കൃഷ്ണന് പൗരസ്വീകരണം

krishan
കാൻഫെഡ് അവാർഡ് ജേതാവ് വി.വി.കൃഷ്ണന് സന്ദീപ് വാര്യർ എം.എൽ.എ. ഉപഹാരം നൽകുന്നു

തൃക്കരിപ്പൂർ: കാൻഫെഡ് സംസ്ഥാന കമ്മറ്റിയുടെ പി.എൻ. പണിക്കർ പുരസ്കാരം നേടിയ വി.വി.കൃഷ്ണന് പൗരസ്വീകരണം നൽകി. സന്ദീപ് വാര്യർ എം.എൽ.എ ഉദ്ഘാടനം ചെയ്ത് ഉപഹാരം നൽകി. സംഘാടക സമിതി ചെയർമാൻ ടി.വി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. രാഘവൻ മണിയാട്ട് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കാൻഫെഡ് ജില്ലാ ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ ആദരഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. മനു, അഡ്വ. കെ.കെ. രാജേന്ദ്രൻ, കെ.വി ജനാർദ്ദനൻ, എ.ജി.സി ബഷീർ, ടി.വി ഷിബിൻ, ഇ. ബാലകൃഷ്ണൻ, സി. ബാലൻ, ഇ.വി ദാമോദരൻ, എം. നാരായണൻ, പി.പി രഘുനാഥൻ, പി.വി ദിനേശൻ, ടി.വി വിജയൻ, എ. നാരായണൻ എന്നിവർ പ്രസംഗിച്ചു. വി.വി കൃഷ്ണൻ മറുപടി പ്രസംഗം നടത്തി. കൺവീനർ കെ.വി രാഘവൻ സ്വാഗതവും പ്രസാദ് ഒളവറ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, SWEEKARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL