SignIn
Kerala Kaumudi Online
Tuesday, 11 August 2026 3.02 AM IST

അൽഹുദ എട്ടാം വാർഷികാഘോഷം

mla-
അൽഹുദാ കമ്പ്യൂട്ടർ അക്കാദമിയുടെ എട്ടാം വാർഷിക ആഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സന്ദീപ് വാര്യർ എംഎൽഎ നിർവഹിക്കുന്നു

ചെറുവത്തൂർ: അൽഹുദാ കംപ്യൂട്ടർ അക്കാഡമിയുടെ എട്ടാം വാർഷികാഘോഷവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും സന്ദീപ് വാര്യർ എം.എൽ.എ നിർവ്വഹിച്ചു. ഗംഗൻ ആയിറ്റി അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥി ശുഹൈദിനുള്ള സൗജന്യ ലാപ്ടോപ് വിതരണം പി.കെ. മുഹമ്മദ് മുസ്ലിയാർ നിർവ്വഹിച്ചു. എം.എൽ.എയെ പി.കെ. മുഹമ്മദ് മുസ്ലിയാർ പൊന്നാട അണിയിച്ചു. സാമൂഹ്യ പ്രവർത്തകരും അദ്ധ്യാപകരുമായ എ.വി. സന്തോഷ് കുമാർ, ഖലീഫ ഉദിനൂർ, ഷെരീഫ് മാടാപ്പുറം, ജയൻ ചെറുവത്തൂർ, അറഫാത്ത് ചെറുവത്തൂർ എന്നിവരെ എം.എൽ.എ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കുള്ള ആദരവും നൽകി. റാഷിഖ്, ഷാക്കിറ റാഷിക്, മുഹമ്മദ് സഹീദ് എന്നിവർ സംസാരിച്ചു. മാജിക് ഷോയും മെന്റലിസവും സംഗീത പരിപാടികളുമുണ്ടായി. സുമയ്യ ഖാലിദ് സ്വാഗതവും സഈദ് ഫൈസി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, VARSHIKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL