കാഞ്ഞങ്ങാട്: അജാനൂർ കൂളിക്കാട് മടിയൻ പാടശേഖര സമിതി പ്രസിഡന്റും അജാനൂരിലെ പ്രഗത്ഭ കർഷകനുമായ എം.വി അബ്ദുൾ ഖാദർ ചിത്താരിയിലെ എട്ട് ഏക്കർ പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ വെളവെടുപ്പ് അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.എച്ച് നിസാമുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ബഷീർ ചിത്താരി സ്വാഗതം പറഞ്ഞു. ജബ്ബാർ ചിത്താരി, എ.വി പവിത്രൻ, ഫൈസൽ ചിത്താരി, ഇബ്രാഹിം ചിത്താരി, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. തുർച്ചയായി പത്ത് വർഷമായി അബ്ദുൾ ഖാദർ ചിത്താരിയിൽ നെൽ കൃഷിയും മറ്റ് പച്ചക്കറികളും ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നുണ്ട്. ഇപ്രാവശ്യം ഏട്ട് ഏക്കർ പാടത്തും ജയ നെൽ കൃഷിയാണ് ചെയ്തത്. ഇതിനിടയിൽ കൃഷി വകുപ്പും സംഘടനകളും ഒരുക്കിയ നിരവധി പുരസ്കാരങ്ങളും അബ്ദുൾ ഖാദറിന് ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |