SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

കുടുംബ സംഗമവും അനുമോദനവും

sangam
കുടുംബസംഗമവും അനുമോദനവും ഗംഗാധരൻ പാലക്കി ഉദ്ഘാടനം ചെയ്യുന്നു

പുല്ലൂർ: കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പുല്ലൂർ പ്രാദേശിക വാണിയ ​​സമുദായ അംഗങ്ങളുടെ ജനറൽ ബോഡി യോഗവും കുടുംബസംഗമവും ക്യാഷ് അവാർഡ് വിതരണവും നടത്തി. കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡന്റ് ഗംഗാധരൻ പാലക്കി ഉദ്ഘാടനം ചെയ്തു. വി. രാജൻ കൂളിമാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ ബി.കെ. ദിയ, ഹരിചന്ദ്രൻ, പ്ലസ് ടു ഉന്നത വിജയം നേടിയ ആര്യനന്ദ മോഹൻ, ബി.കെ. ദൃശ്യ, ഇന്ത്യൻ ആർമിയിൽ സെലക്ഷൻ കിട്ടിയ വിഷ്ണു എന്നിവരെ അനുമോദിച്ചു. എം. ചന്ദ്രൻ നെല്ലിക്കാട്ട്, ഗോപി മാക്കരംകോട്ട്, ചന്തൂട്ടി ഉദയനഗർ, കോമള കണ്ണങ്കോട്ട് എന്നിവർ സംസാരിച്ചു. വരവു ചെലവ് കണക്ക് അവതരണവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. പി.കെ.വി മോഹനൻ സ്വാഗതവും വി. ഗംഗാമണി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUMODANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL