
കൊല്ലം: നടന്നുപോവുകയായിരുന്ന യുവതിയെ ശല്യം ചെയ്ത കേസിൽ 17കാരൻ പിടിയിൽ. കഴിഞ്ഞ എട്ടിന് വൈകിട്ട് പാരിപ്പള്ളിയിലെ വസ്ത്രവ്യാപാര കേന്ദ്രത്തിൽ നിന്ന് ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22കാരിയെ ആണ് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ശല്യം ചെയ്തത്. പാരിപ്പള്ളി ദേശീയപാതയ്ക്ക് സമീപം വഴിവിളക്കുകൾ ഇല്ലാത്ത ഇരുളടഞ്ഞ ഭാഗത്തായിരുന്നു സംഭവം.
യുവതിയുടെ പരാതിയിൽ പോലീസ് പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ ദിവസം പ്രതിയെ തിരിച്ചറിഞ്ഞത്. ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പാരിപ്പള്ളി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |