SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

ഒപ്പം നടന്ന് കൊല്ലം കീഴടക്കി ബിന്ദുകൃഷ്ണ

dd

കഴിഞ്ഞ പത്ത് വർഷമായി കൊല്ലത്തുകാർക്കൊപ്പം നിന്നാണ് ഈ തിരഞ്ഞെടുപ്പിൽ ബിന്ദുകൃഷ്ണ കൊല്ലം നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത്. കൊല്ലത്തെ ജനകീയ വിഷയങ്ങളിലെല്ലാം കഴിഞ്ഞ അഞ്ചുവർഷക്കാലം കൂടുതൽ സജീവമായി ഇടപെട്ട് സമരം നയിച്ചു. ബിന്ദുകൃഷ്ണ കൊല്ലം നഗരത്തിൽ സമരം നയിക്കാത്ത ദിവസങ്ങൾ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടയിൽ ചുരുക്കമാണ്.

കഴിഞ്ഞ തവണ നിസാര വോട്ടുകൾക്ക് കൊല്ലത്ത് പരാജയപ്പെട്ട ബിന്ദുകൃഷ്ണ അതിന് ശേഷം മണ്ഡലത്തിൽ ജനകീയ ബന്ധങ്ങൾ ശക്തമാക്കി. അതുകൊണ്ട് തന്നെ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലായിരുന്നു. 2021ൽ കോൺഗ്രസ് വോട്ടുകൾ ചോർന്നിരുന്നു. ഇത്തവണ പക്ഷേ കാലുവാരൽ ഉണ്ടായില്ല. യു.ഡി.എഫ് ട്രെൻഡും ഗുണം ചെയ്തു. ‌കോർപ്പറേഷൻ മേഖലയിലും പഞ്ചായത്ത് പ്രദേശങ്ങളിലും ഡി.സി.സി ഭാരവാഹികൾക്ക് ചുമതല നൽകി ബൂത്ത് തല പ്രവർത്തനം ശക്തമാക്കി യു.ഡി.എഫ് വോട്ടുകൾ പൂർണമായും പോൾ ചെയ്യിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി മണ്ഡലത്തിന് പുറത്തുനിന്നായതും ഗുണമായി. യു.ഡി.എഫ് പ്രതീക്ഷിച്ചതിനും അപ്പുറമുള്ള വിജയമാണ് കൊല്ലത്തെ ജനങ്ങൾ ബിന്ദുകൃഷ്ണയ്ക്ക് നൽകിയത്.

കൊല്ലം ചിന്നക്കട ശാന്തി നഗർ, നക്ഷത്ര അപ്പാർട്ട്മെന്റിലാണ് താമസം. ഭർത്താവ് അഡ്വ. എസ്.കൃഷ്ണകുമാർ തിരുവനന്തപുരം ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. എകമകൻ കെ.കെ.ശ്രീകൃഷ്ണ കൊല്ലം ശ്രീനാരായണഗുരു കോളേജ് ഒഫ് ലീഗൽ സ്റ്റഡീസിലെ എൽ.എൽ.ബി വിദ്യാർത്ഥിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL