കൊല്ലം: റിട്ട. പ്രഥമാദ്ധ്യാപികയെ ഓട്ടോയിൽ വിളിച്ചുകയറ്റി മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ തമിഴ് യുവതികളെ റിമാൻഡ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി തൂത്തുക്കുടി അണ്ണാനഗർ 12ൽ കല്യാണി(45), പാർവതി (26) എന്നിവരെയാണ് കൊട്ടാരക്കര കോടതി റിമാൻഡ് ചെയ്തത്.
26ന് ഉച്ചയ്ക്ക് വാളകം അണ്ടൂർ സ്വദേശിനിയായ അണ്ടൂർ എം.എം എൽ.പി സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപിക കുഞ്ഞുമോളുടെ മാല പൊട്ടിക്കാനാണ് ഇവർ ശ്രമിച്ചത്. വാളകം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയ കുഞ്ഞുമോളെ നിർബന്ധിച്ച് ഓട്ടോയിൽ കയറ്റി വീട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
സംശയം തോന്നിയ കുഞ്ഞുമോൾ ബഹളം വയ്ക്കുകയും ഓട്ടോ നിറുത്തി, പരിശോധിച്ചപ്പോൾ മാല പൊട്ടിച്ചതായി ബോദ്ധ്യപ്പെടുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി കല്യാണിയെയും പാർവതിയെയും കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര സി.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
