
കൊട്ടാരക്കര: കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. കൊട്ടാരക്കര ഇഞ്ചക്കാട്ടിലാണ് സംഭവം. പത്തനംതിട്ട എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനീഷിന് ആണ് പരിക്കേറ്റത്. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു ടാങ്കർ ലോറി അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് കാർ പൂർണ്ണമായും തകർന്നു. അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്തത്. പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |