
കൊല്ലം: മൊബൈൽ ഫോണിൽ റീൽസ് കണ്ട് ബസ് ഓടിച്ച കെഎസ്‌ആർടിസി ഡ്രൈവർക്ക് സസ്‌പെൻഷൻ. യാത്രക്കാരന്റെ പരാതിയിലാണ് നടപടി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവർ അഭിജിത്തിനെയാണ് മോട്ടോർ വാഹന വകുപ്പ് സസ്‌പെൻഡ് ചെയ്‌തത്. ഇയാളുടെ ലൈസൻസും രണ്ട് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തു.
ഇന്നലെ ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരുന്നു നടപടി. സസ്‌പെൻഷന് പുറമേ മോട്ടോർ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവൽക്കരണ ക്ലാസിലും പങ്കെടുക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിർദേശം നൽകി. കൊട്ടാരക്കര - കൊല്ലം റൂട്ടിലെ കെഎസ്‌ആർടിസി ബസിൽ ഈ മാസം 18ന് രാവിലെ ആറ് മണിക്കാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. യാത്രക്കാരൻ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |