SignIn
Kerala Kaumudi Online
Monday, 15 June 2026 3.14 AM IST

അഞ്ചൽ ടൗൺ ശാഖയിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അഞ്ചൽ 2307-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പി. ജയകുമാരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി മധുകുമാർ സ്വാഗതമാശംസിച്ചു. വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥി പ്രതിഭകളെ ടി.കെ. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഹരിദാസ്, ആനന്ദഭവൻ സെൻട്രൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ അഡ്വ. ജി. സുരേന്ദ്രൻ, യൂണിയൻ കൗൺസിലർ ജി. ബൈജു, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രദീപ് എന്നിവർ ചേർന്ന് ആദരിച്ചു. തുടർന്ന് 'ഗുരുസന്ദേശം നിത്യജീവിതത്തിൽ' എന്ന വിഷയത്തിൽ ഡോ. പുഷ്പലത ക്ലാസെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് ലിബിൻ രാജ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL