കൊല്ലം: ഗവ: ആയുർവേദ ഡിസ്പെൻസറി, എ.പി.എച്ച്.സി ഹോമിയോ, എഴുകോൺ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ നടന്ന യോഗ ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി സണ്ണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ, ബാബു മണിയനാം കുന്ന്, അനഘ,പാറക്കടവ് ഷെറഫ്, എഴുകോൺ രാജ് മോഹൻ, ജീനാ തമ്പാൻ, ആതിരാ ജോൺസൺ,മാത്യു പണിക്കർ, ശാന്താ ചെല്ലപ്പൻ,രജനീ ദേവി, മിനി അനിൽ, അമീനാ രാജു, ബിജു പണിക്കർ, പ്രസന്ന, സ്കൂൾ മാനേജർ തങ്കച്ചൻ പാപ്പച്ചൻ. ആയുർവ്വേദ ഡോക്ടർ പാർവ്വതി, ഹോമിയോ ഡോക്ടർ സുഹറ, ഹെഡ്മിസ്ട്രസ് ബിജി ജോർജ് എന്നിവർ സംസാരിച്ചു. യോഗ പരിശീലക ഡോ. ദീപ യോഗ പരിശീലനം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |