SignIn
Kerala Kaumudi Online
Friday, 26 June 2026 5.26 AM IST

കവി പി.നാരായണക്കുറുപ്പ്  അനുസ്മരണം ഇന്ന് 

കൊല്ലം: പദ്മശ്രീ ജേതാവും പ്രശസ്ത കവിയും നിരൂപകനുമായിരുന്ന പി.നാരായണക്കുറുപ്പിന്റെ അനുസ്മരണം തപസ്യ കലാ-സാഹിത്യ വേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 4ന് കൊല്ലം ബീച്ച് റോഡിലുള്ള റെഡ്ക്രോസ് സൊസൈറ്റി ഹാളിൽ നടക്കും.ഡോ.ഗീത കാവാലം ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ രക്ഷാധികാരി മണി കെ.ചെന്താപ്പൂര് അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ കല്ലറ അജയൻ അനുസ്മരണ പ്രഭാഷണം നടത്തും. വീണാ പി.നായർ, ഹരീഷ് ശ്രീപാദം, രമ്യ പുണർതം, സുരേഷ് കുടജാദ്രി, രാജി ദിനേശ് മീയണ്ണൂർ, സവിതാദാസ് എന്നിവർ കവിതകൾ അവതരിപ്പിക്കും. തപസ്യ സംസ്ഥാന സെക്രട്ടറി ആർ.അജയകുമാർ, ജില്ലാ സെക്രട്ടറി രവികുമാർ ചേരിയിൽ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL